ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ
തൂ മഞ്ഞുതിരും മേഖലയില്‍ പാറി വരൂ
കുളിരോളങ്ങള്‍ വീശുന്നോരങ്ങള്‍ തീരങ്ങള്‍
പൂ കൊണ്ടു മൂടുമ്പോള്‍ എന്‍ മോഹം പോലേ
ഈ നീലിമ തന്‍ ചാരുതയില്‍ നീന്തി വരൂ
മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം
ചാര്‍ത്തുവാന്‍ സന്ധ്യ വന്നു (മണ്ണില്‍..)
ഈ സന്ധ്യ പോയ് ചേരും ദ്വീപുകളില്‍
ലാ..ലാ...ലാ..ലാലാലാ...ഈ സന്ധ്യ പോയ് ചേരും ദ്വീപുകളില്‍
പൊന്‍ കമ്പികള്‍ പാകും താഴ്‌വരയില്‍
നിറങ്ങളില്‍ നീരാടി തേരൊട്ടും പൂങ്കാട്ടിന്‍
ഇടക്കിടെ മേയ്മൂടും ഈണങ്ങള്‍ തന്നാട്ടെ (ഈ നീലിമ..)
തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍
കണ്മഷി തേയ്ക്കും ഇണക്കിളി പോല്‍ (തമ്മില്‍..)
ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍
ലാ..ലാ...ലാ..ലാലാലാ...ആകാശ ചോട്ടില്‍ കൂടു വയ്ക്കാന്‍
ആശകള്‍ പോലെ പൂത്തിരിക്കാന്‍
വരുമിനി ജന്മങ്ങള്‍ തോറും നിന്‍ കൂടെ ഞാന്‍
തരും മണം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍ (ഈ നീലിമ..)