ഈറ്റപ്പുലിയോ ചീറ്റപ്പുലിയോ
പിടിച്ചു തിന്നാന്‍ വന്നതാണോ
കണ്ണുമിഴിക്കല്ലേ വായു് പിളര്ക്കല്ലേ
അയ്യയ്യോ കടുകിലൊളിക്കും ഞാന്‍
ചുവന്നു തുടുത്തോ പൂങ്കവിള് രണ്ടും
ചുമ്മാ ചിരിക്കെന്റെ പെണ്ണേ
നാണം വന്നോ നാണം വന്നോ
നഖമൊന്നു കടിക്കെടി പെണ്ണേ
മതി മതി മതി - ഇതുമതി മതി
ഈ പോസ്സു് ബെസ്റ്റാണു്
ബസ്റ്റാ പെണ്ണേ പോസ്സു്
ബെസ്റ്റാ പെണ്ണേ
കല്ലു വലിച്ചെറിയുന്നതുപോലെ
കൊള്ളിവാക്കെറിയല്ലേ
കണ്ണേ നീയിക്കളി തുടര്‍ന്നാല്‍
കല്യാണം കഴിക്കില്ല പെണ്ണേ
മതി മതി മതി ഇതുമതി മതി
ഈ പോക്കു പെശകാണു്
പെശകാ പെണ്ണേ പോക്കു
പെശകാ പെണ്ണേ