കണ്ണേ കരളേ കന്നിമാനേ
പൊന്നേ പൊരുളേ പൊന്‍കിനാവേ
നീയില്ലയെങ്കില്‍ ഈ ലോകമയ്യോ
ശൂന്യതയില്‍ മുങ്ങും
വരികയരികില് നീ പിരിയരുതിനി
(പു) കരി കണ്ണില്‍ തേയ്ക്കണം പുരികം വരയ്ക്കണം
വളയിട്ടു തളയിട്ടു കിലുക്കേണം
അരിവയ്ക്കാന്‍ വകയുണ്ടോ അറിയേണ്ട പെണ്ണിനു്
സിനിമായ്ക്കു പോകണമെന്നും
അയ്യയ്യോ പെണ്ണിന്റെ പുറം നിറം നോക്കീട്ടു
മംഗല്യത്തില്‍ ചെന്നു ചാടല്ലേ
(സ്ത്രീ) പെറ്റിടാന്‍ പെണ്ണു വേണം പാലുതരാന്‍ പെണ്ണു വേണം
പാടിയുറക്കാനും പെണ്ണു വേണം
ഭര്‍ത്താവിന് രുചിക്കൊത്തു പാചകങ്ങള്‍ നടത്തണം
ഭര്ത്താവിന്നിഷ്ടത്തിനു ജീവിക്കേണം
അയ്യയ്യോ പുരുഷന്റെ ഉള്ളിലിരിപ്പറിഞ്ഞാലീ
വയ്യാവേലിയില്‍ ചെന്നു കുടുങ്ങില്ല