(സ്ത്രീ) കരിമ്പെന്നു കരുതി കണ്മണിക്കുഞ്ഞിനെ കടിക്കാന്‍ നോക്കല്ലേ
പാല്‍ക്കുഴമ്പെന്നു കരുതി ചുണ്ടത്തെ പുഞ്ചിരി കുടിക്കാന്‍ നോക്കല്ലേ
ഇതു കടിക്കാന്‍ പറ്റാത്ത തേന്‍കരിമ്പ് കുടിക്കാനൊക്കാത്ത പാല്ക്കുഴമ്പ്
(കരിമ്പെന്നു കരുതി)
(സ്ത്രീ) മുറുക്കെന്നു കരുതി മൂക്കു മുറുമുറെ കടിക്കാന്‍ നോക്കല്ലേ
ചെങ്കരിക്കെന്നു കരുതി കവിളുകള്‍ മുത്തിക്കഴിക്കാന് നോക്കല്ലേ
ഇതു കടിക്കാന്‍ കിട്ടാത്ത കൈമുറുക്ക് കല്‍പ്പനത്തോപ്പിലെ പെണ്‍കരിക്ക്
(കരിമ്പെന്നു കരുതി)
(പു) ആരീരാരീ രാരാരീരോ രാരിരാരോ രാരീരോ
സ്വന്തമല്ല ബന്ധമില്ല എങ്കിലുമീ ജീവിതത്തില്‍
അന്ധനിന്നു കാഴ്ച നല്കി അന്യന്റെ കണ്മണി നീ
സ്വന്തമല്ല ബന്ധമില്ല എങ്കിലുമീ ജീവിതത്തില്‍
(പു) പാഴ്മരുവിന്‍ ശൂന്യതയില്‍ പാന്ഥനൊരു തണല്‍ വിരിയ്ക്കാന്‍ (2)
പൂമരമായി കൈകള്‍ നീട്ടി പുഞ്ചിരിക്കും പൊന്മകനേ (2)
നീയെനിക്കു വേറെയെന്നോ ഞാന്‍ നിനക്കു വേറെയെന്നോ (2)
അല്ലെന്നു ചൊല്ലിടുന്നു അള്ളാവിന് തിരുവുള്ളം
വേറെ അല്ലെന്നു ചൊല്ലിടുന്നു അള്ളാവിന് തിരുവുള്ളം