വിണ്ണിലും മണ്ണിലും പെരുന്നാള്
വീട്ടിൽ നിറയെ വിരുന്നാള്
എല്ലാർക്കും ബക്രീദിൻ ഉല്ലാസം
അല്ലാവിൻ നാമത്തിലാഘോഷം
ചിരിയോ ചിരി പുഞ്ചിരി പൊൻ തിരി
ചിരിയോ ചിരി കമ്പി പൂത്തിരി
ഉണ്ണികൾക്ക് ഉത്സവ വേള
എങ്ങുമെങ്ങും ദീപമാല
കണ്ണുകൾക്ക് ആശാജ്വാല
ഇന്നു നമുക്ക് ഇടവേള
പൊന്നുണ്ണി പിറന്നിടുമ്പോൾ
എന്നുമെന്നും കാണാനായ്
എന്നുള്ളിൽ പൊന്നൂഞ്ഞാല
(ഉണ്ണി...)
കൂരിരുട്ടിൻ പിന്നിലതാ
പൂനിലാവിൻ പൂത്തിരി കത്തി
പാതിരാവിൻ നീലമേഘം
അമ്പിളിക്ക് തൊട്ടിൽ കെട്ടി
നെഞ്ചിൽ നിന്നും ചുണ്ടിലേക്ക്
പൊൻ ചിരിയായ് പുഞ്ചിരിയെത്തി
ആശതൻ വസന്തമെത്തി
ആനന്ദ സുഗന്ധമെത്തി
(ഉണ്ണി...)