അമ്പിളി ചൂടുന്ന തമ്പുരാനേ വെള്ളി-
ക്കുന്നിന്റെ ഓമനപ്പൊന്മകള്
മാലയിട്ടു മലര്മാലയിട്ടു
(അമ്പിളി...)
പിന്നെ പാലൊത്ത നിലാവത്തവര്
പാരാകെ പുകഴ് നേടിയ
ചേലൊത്തൊരാനന്ദനൃത്തമാടി
ആനന്ദനൃത്തമാടി ആനന്ദനൃത്തമാടി
പഞ്ചശരനെയ്തു പാരിന് നെഞ്ചിലേറ്റ സായകങ്ങള്‍
അഞ്ചിതപുഷ്പങ്ങളെങ്ങും പുഞ്ചിരി തൂകി
ഉര്വ്വശിമേനകമാരാം സ്വര്വധുക്കളതുനേരം
ഉമ്പര്‍കോന്റെ തിരുമുമ്പിലുന്മാദമാടി
(അമ്പിളി...)
മംഗലയാം ദേവിയുടെ മംഗല്യത്തിന് കഥകള്‍
സുമംഗലിമാര്‍ ചോടുവച്ചു പാടിയാടുമ്പോള്‍, പണ്ടു
ശ്രീപാര്‍വ്വതി നട്ടു, പാല് പകര്‍ന്നു വളന്നോരാ
ചന്ദമെഴും പാല പൂത്തു പാല്ച്ചിരി തൂകി
(അമ്പിളി...)