നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ.. (നെറ്റിയില്‍...)
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേന്‍ കുടം വെച്ചു മറന്നൂ പാട്ടിന്റെ..
തേന്‍ കുടം വെച്ച് മറന്നൂ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..
താമരപൂമൊട്ടു പോലെ നിന്റെ
ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ..
ഗോമേദകത്തിന് മണികള്‍ പോലെ
ആമലര്‍ കണ്ണുകള്‍ കണ്ടു..
പിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ
തേന്‍ കുടം പൊയ് പോയ ദു:ഖം..
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..
തൂവല്‍ത്തിരികള്‍ വിടര്‍ത്തീ നിന്റെ
പൂവല് ചിറകുകള് വീശി..
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ..
എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.. (എന്നും....)
നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം.
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ..
നീ പാടാത്തതെന്തേ..