ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവില് എന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
(ശൃംഗാരം)
നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചം ഒരുക്കും ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്തും ഞാന്‍
(ശൃംഗാരം)
മുരളികയാല് ശ്രുതി പകരും വീഥി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായി നീ
(ശൃംഗാരം)