നാടോടുമ്പോള്‍ നടുവേ ഓടണം ഓടെടാ ഓടെടാ കുഞ്ചിരാമാ
ചാടി കളിക്കെട കുഞ്ചിരാമാ
ചാടി കളിക്കെട കുഞ്ചിരാമാ
ആകെ മുങ്ങിയാല്‍ കുളിരില്ല മുങ്ങാതെ നോക്കെടാ കുഞ്ചിരാമാ
മുങ്ങിയാല്‍ പൊങ്ങാതെ നോക്കെടാ കുഞ്ചിരാമ
(നാടോടുമ്പോള്‍)
വാലും മുളച്ചാല്‍ തണലാണ്
മുളക്കാതെ നോക്കെടാ കുഞ്ചിരാമാ
മുളച്ചാല്‍ മുറിക്കാതെ നോക്കെടാ കുഞ്ചിരാമാ
മാനം കെട്ടാലും പണം ഉണ്ടാക്കെടാ
മാളോരൊന്നും പറയൂല മാനം വാങ്ങാനും ഇവിടെ പണം വേണം
(നാടോടുമ്പോള്‍)
സത്യവും ധർമ്മവും നീതിയും നിന്നുടെ മടിതുമ്പില് കെട്ടെടാ കുഞ്ചിരാമ
കെട്ടി മടിക്കുത്തില്‍ തിരുകെടാ കുഞ്ചിരാമാ
(നാടോടുമ്പോള്‍)