ലാലാല ലാ.. ലാ..ല
ആഹാഹ ആ മന്ത്രം
ഉം ഉം ഉം...ലാ..ലാ..ല വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷിപോലെ
കുറുമൊഴീ കുറുകി കുറുകി നീയുണരൂ
വരിനെല് കതിരിന് തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന്
കുലകള്‍ വെയിലിലുലയേ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്മഴകള്
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി-
ത്തന്നൂ പൊന്നിന് കനികള്‍
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
തളിരിലെ പവിഴമുരുകുമീ ഇലകള്‍
ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി
കുറുമൊഴീ ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍
കുതിരും നിലമിതുഴുതു മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലിത്തന്നൂ പൊന്നിന് കനികള്‍
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷി പോലെ