ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന് പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്
ലല്ലലാലലലലല്ലാ.....
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ
അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ
അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു
ആമാടപ്പെട്ടി തുറന്നുതന്നു ആകാശം പൂത്തു....
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം
(ദേവദൂതര്‍...)
പൊന്നും തേനും പൂത്താലിയും കോര്‍ത്തുതന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ?
കാറ്റില്‍ കുരുത്തോല കലപിലപാടും താഴത്തോ?
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തും കല്യാണം
(ദേവദൂതര്‍...)