You are here

Andahrangattin

Title (Indic)
അന്തഃരംഗത്തിന്‍
Work
Year
Language
Credits
Role Artist
Music Johnson
Performer P Susheela
KJ Yesudas
Writer Poovachal Khader

Lyrics

Malayalam

എൻ അന്തരംഗത്തിൻ നീരദവാടിയിൽ
ഇന്ദ്രധനുസ്സായ് വിടർന്നവൾ നീ
എൻ രാഗ ചിന്ത തൻ അഞ്ജനപ്പൊയ്കയിൽ
നാളീകമായ് വിരിഞ്ഞവൾ നീ
(എൻ അന്തരംഗത്തിൻ...)

ശ്യാമമേഘങ്ങൾ തൻ ചാമരം വാങ്ങിയ
കാനനച്ഛായയിലൂടെ (2)
മോഹങ്ങളോ മയില്പീലിയുമായ് വന്നൂ
ഞാനെന്റെ പ്രാണനെ കാത്തു നില്പൂ
(എൻ അന്തരംഗത്തിൻ...)

കർണ്ണികാരങ്ങൾ തൻ പൊൻകുട ചൂടിയ
ഹരിത തടങ്ങളിലൂടെ (2)
ബാല്യസ്മരണ തൻ രോമാഞ്ചമായ് വന്നു
ഞാനെന്റെ ദേവിയെ നോക്കി നില്പൂ

എൻ അന്തരംഗത്തിൻ നീരദവാടിയിൽ
ഇന്ദ്രധനുസ്സിൻ നിറലയങ്ങൾ
എൻ രാഗ ചിന്ത തൻ അഞ്ജനപ്പൊയ്കയിൽ
നാളീകമായ് വിരിഞ്ഞവൾ നീ
എൻ അന്തരംഗത്തിൻ നീരദവാടിയിൽ
ഇന്ദ്രധനുസ്സിൻ നിറലയങ്ങൾ

English

ĕn andaraṁgattin nīradavāḍiyil
indradhanussāy viḍarnnavaḽ nī
ĕn rāga sinda tan añjanappŏygayil
nāḽīgamāy viriññavaḽ nī
(ĕn andaraṁgattin...)

śyāmameghaṅṅaḽ tan sāmaraṁ vāṅṅiya
kānanacchāyayilūḍĕ (2)
mohaṅṅaḽo mayilbīliyumāy vannū
ñānĕnṟĕ prāṇanĕ kāttu nilbū
(ĕn andaraṁgattin...)

karṇṇigāraṅṅaḽ tan pŏnkuḍa sūḍiya
harida taḍaṅṅaḽilūḍĕ (2)
bālyasmaraṇa tan romāñjamāy vannu
ñānĕnṟĕ deviyĕ nokki nilbū

ĕn andaraṁgattin nīradavāḍiyil
indradhanussin niṟalayaṅṅaḽ
ĕn rāga sinda tan añjanappŏygayil
nāḽīgamāy viriññavaḽ nī
ĕn andaraṁgattin nīradavāḍiyil
indradhanussin niṟalayaṅṅaḽ

Lyrics search