ആരോ പോരുന്നെന് കൂടെ
പോരാം ഞാനും നിന് കൂടെ
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
വയലേലകള്‍ പാടുകയായ് വയര്‍ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായി
ആരോ പോരുന്നെന് കൂടെ....
പോരാം ഞാനും നിന് കൂടെ...
നാമീ മണ്ണുപൊന്നാക്കും നാളേ
നാമീ പൊന്നു കൊയ്യും നമ്മള്‍ക്കായ്
പുതു കൊയ്ത്തിനു പൊന്നരിവാളുകള്‍
രാകിമിനുക്കി വരുമോ കൂടെ?
വിള കാത്തു വരമ്പില്‍ ഉറക്കമൊഴിച്ചവരാകെ വരവായല്ലൊ
നെഞ്ചത്തെ പന്തങ്ങള്‍ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ തന്തിന്നാരോ
ചെഞ്ചോരപൂവെങ്ങും പാറുന്നുണ്ടേ
തന്തിന്നോ താനാരോ തക തന്തിന്നാരോ
ആരോ പോരുന്നെന് കൂടെ?..........
പോരാം ഞാനും നിന് കൂടെ...
താലീ പീലി താളത്തില്‍ തുള്ളും..
ഓലേഞ്ഞാലിക്കൂഞ്ഞാലാടേണ്ടേ?
നറുതേന്‍ കദളി പുതുകൂമ്പു വിടര്‍ത്തിയ
കാറ്റേ ഇതിലേ പോരൂ
തുടു മാങ്കനി മൂത്ത മണത്തി മദിക്കും കാറ്റേ ഇനിയും പോരൂ
നാളത്തെ പൊന്നോണം മാളോര്‍ക്കെല്ലാം
തന തന്തിന്നോ താനാരോ തന്തിന്നാരോ
താളത്തില്‍ പാടാനോ നീയും വേണം
തന്തിന്നോ താനാരോ തന്തിന്നാരോ
ആരോ പോരുന്നെന് കൂടെ
പോരാം ഞാനും നിന് കൂടെ
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
വയലേലകള്‍ പാടുകയായ് വയര്‍ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായി
ആരോ പോരുന്നെന് കൂടെ....
പോരാം ഞാനും നിന് കൂടെ...
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി..
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷി..
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ..