ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
ജയിലറകള്‍ തുറന്നു വരും ജനനായകരേ
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
രണഭൂമിയിലേക്കു വരൂ വീണ്ടും
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
ഒരു പിടിയരളിപൂക്കളുമായ്
അരുണപതാകയുമായ്
വരവേല്‍ക്കുന്നൂ ഞങ്ങള്‍
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
നട്ടുനനച്ചൊരു വാഴകുലച്ചതു
ജന്മിക്കായ് കാഴ്ചവയ്ക്കും മലയപ്പുലയന്മാര്
ആദ്യം കൊയ്യണമധികാരം
എന്നാര്ത്തുവിളിച്ചൊരു കോമന്മാര്
ആര്ത്തന്മാരവശന്മാരബലന്മാര്
അവരുടെ മോക്ഷം നമ്മുടെ ലക്ഷ്യം
അതിനായണിചേര്ന്നവരേ
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
പൊന്നോണത്തിരുനാളില്
കുമ്പിള്ക്കഞ്ഞിക്കായ്
കാത്തിരിക്കും കുടിലിന്നോമനകള്
എങ്ങു വിശപ്പിന് ചെന്തീയില്‍
ഈ കുഞ്ഞുവയറുകളെരിയുന്നൂ
അവിടുണ്ടോ സ്വാതന്ത്ര്യം സ്വാതന്ത്ര്യം
എവിടെ വിശപ്പില്‍ നിന്നും
മോചനമവിടെപ്പുലരും സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
വയലാറിലെ വഴിയോരത്ത്
വെടിയുണ്ടകള്‍ മാറുതുളച്ചൊരു
തൈത്തെങ്ങും കൈവീശുന്നൂ
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
രക്തസാക്ഷിക്കുന്നുകള് ചുറ്റി വലംവയ്ക്കും
കാറ്റും പാടുന്നൂ - ലാല്‍സലാം ലാല്‍സലാം ലാല്‍സലാം