മക്കത്തെ പനിമതി പോലെ
സ്വർഗ്ഗത്തെ പനിമലർ പോലെ
ആരംഭത്തേൻകനി പോലെ
മൈലാഞ്ചി ചാറണി പോലെ
മക്കത്തെ പനിമതി പോലെ
സ്വർഗ്ഗത്തെ പനിമലർ പോലെ (3)
ആരംഭത്തേൻ കനി പോലെ
മൈലാഞ്ചി ചാറണി പോലെ (2)
ഹാ മൊഞ്ചുള്ള കിളി പോലെ കൊഞ്ചുന്ന മൊഴിയോടെ
തത്തമ്മ ചുണ്ടോടെ ചുണ്ടിൽ നിലാവോടെ
കെട്ടിക്കാറായൊരു പെണ്ണ്
(മക്കത്തെ...)
നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില്‍
നെഞ്ചില്‍....ഒത്തിരി ദബ്ബിന്റെ താളം
നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില്‍
നെഞ്ചില്‍... നെഞ്ചില്‍...
നിക്കാഹടുത്തപ്പോൾ പെണ്ണിന്റെ നെഞ്ചില്‍
ഒത്തിരി ദബ്ബിന്റെ താളം
ഒറ്റയ്ക്കു നിൽക്കുമ്പോ പെണ്ണിന്റെയുള്ളില്‍ ഒപ്പനപ്പാട്ടിന്റെ മേളം
മേളം മേളം മേളം താളം മേളം
ഈ മേളത്തിലുണ്ടൊരു കള്ളം
ഈ മേളത്തിലുണ്ടൊരു കള്ളം...
(മക്കത്തെ...)
കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില്‍
പുത്തൻ കിനാവിന്റെ ജാലം
കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില്‍
കണ്ണില്‍! കണ്ണില്‍
കാനേത്തടുത്തപ്പോൾ പെണ്ണിന്റെ കണ്ണില്‍
പുത്തൻ കിനാവിന്റെ ജാലം
കാലു കുലുകീട്ട് മെല്ലെ നടക്കുമ്പോൾ
മുൻപൊന്നുമില്ലാത്ത നാണം
നാണം നാണം നാണം ജാലം നാണം
ഈ നാണത്തിനുണ്ടൊരു കാര്യം
(മക്കത്തെ..)