Added by shine_s2000@yahoo.com on May 12, 2009
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു
(ഓളങ്ങൾ താളം......)
നീളെത്തുഴയാം നീന്തിത്തുടിയ്ക്കാം
ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവി നീയെന്തേ നാണിച്ചിരിക്കുന്നു
പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും
(പന്തൽ കെട്ടി....)
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ
പറക്കും പറന്നാൽ പിടിക്കും തിരിച്ചടക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
മാനത്തുകണ്ണീ നീയെന്തേ ഊറിച്ചിരിക്കുന്നു
ഓലപ്പതക്കം താലിപ്പതക്കം
ചൂടുന്ന രാവില്‍ രസ മേളം നിറച്ചോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു
പൊന്നറയിൽ മണിയറയിൽ ഞാനും നീയും
പവിഴം കൊയ്യുന്ന മഞ്ചത്തിൽ വീഴും
(പൊന്നറയിൽ.....)
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ
കാട്ടുകുറിഞ്ഞീ നീയെന്തേ കൈവിരലുണ്ണുന്നു...
കയ്യൊടു കയ്യും മെയ്യൊടു മെയ്യും നെയ്യുന്നതെല്ലാം
പെണ്ണു ചിന്തിച്ചുപോയോ...
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു
നീളെത്തുഴയാം നീന്തിത്തുടിയ്ക്കാം
ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം