മഞ്ചണാത്തിക്കുന്നുമേൽ വെയിലും കായ
ചെമ്പരത്തി പാടത്തെ തളിരും മേയാം
കമ്പിളി കെട്ടി കിങ്ങിണിക്കുട്ടി
മാനത്തെ കോലാട്ടിൻ കുട്ടി
താഴത്തെ തള്ളാടിനൊപ്പം വാ
(മഞ്ചണാത്തി...)
ഓ...കൈയ്യോന്നിക്കാടും
ഓ..പുല്ലാഞ്ഞിക്കൂടും
ഇന്നെന്റെ പൊന്നാടിന്നുൾക്കുളിരേകുമ്പോൾ
താഴെ ഇന്നെന്റെ തള്ളാടിന്നിക്കിളിയൂട്ടുമ്പോൾ
ഓട്ടക്കണ്ണീ കാക്കച്ചീ
ഓലക്കൈ നുള്ളാൻ കൂടാമോ
തണുത്ത നിലത്ത് തനിച്ചു കിടന്ന് സ്വപ്നം കാണുമ്പോൾ
ഇത് തണുത്ത നിലത്ത് തനിച്ചു കിടന്ന് സ്വപ്നം കാണുമ്പോൾ
(മഞ്ചണാത്തി...)
ഓ..ഓഹോഹോ...ഓആ.ആ.ആ.ആ
അണ്ണാറക്കണ്ണാ
ഓ തൊണ്ണൂറു മൂപ്പാ
തുഞ്ചാണിതുമ്പത്തെ തേൻ കനി കൊണ്ടത്താ
ദൂരേ തുഞ്ചാണിതുമ്പത്തെ മാങ്കനി കൊണ്ടത്താ
ഓലഞ്ഞാലി തത്തമ്മേ കല്യാണക്കാര്യം ചൊല്ലാമോ
ഒരിക്കലെനിക്ക് മനസ്സു തരുന്നതാരെന്നറിയാമോ
ഇനി ഒരിക്കലെനിക്ക് മനസ്സു തരുന്നതാരെന്നറിയാമോ
(മഞ്ചണാത്തി...)