അനന്ത സ്നേഹത്തിന് ആശ്വാസം പകരും
പനിനീര് വെഞ്ചെരിപ്പ്
കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേ
പനിനീര് വെഞ്ചെരിപ്പ്
നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്‍
നല്ലിടയനു സ്വസ്തി
ആമേന്‍.........
അനന്ത സ്നേഹത്തിന് ആശ്വാസം പകരും
പനിനീര് വെഞ്ചെരിപ്പ്
അന്തിമിനുക്കത്തില്‍ ചെന്തീപോലെ
ആ മാലാഖവന്നാല്
ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാ
നീര്‍പ്പോളകളേ യാത്ര
മര്‍ത്യന്റെ ദുരിതങ്ങള്‍ മുള്മുടിയാക്കിയ
നല്ലിടയനു സ്വസ്തി
ആമേന്‍........
കര്ത്താവിന് കനിവായ് സുവിശേഷപ്പൊരുളായ്
കബറില്‍ നിന്നുത്ഥാനം
നിത്യതപുല്കാന് തിരുസന്നിധി പൂകാന്‍
പ്രിയമുള്ളവരേ യാത്ര
വ്യര്ഥമീയുലകത്തില് സത്യമാം വഴികാട്ടും
നല്ലിടയനു സ്വസ്തി
ആമേന്‍..........