ഉല്ലല ചില്ലല തെന്നലിൽ ചിന്നുന്ന
തൊങ്ങലിളക്കീ തൊങ്ങലിളക്കീ
മേത്തൂങ്ങീ കീത്തൂങ്ങീ (2)
മണ്ണിൻ മനസ്സിലെ മഴവില്ല്
അമ്മാനത്തിമ്മാന തൂമാന ചെമ്മാന
ത്തിക്കിളി കൂട്ടി ഓ...ഇക്കിളി കൂട്ടി
(ഉല്ലല...)
അങ്ങങ്ങു പൊങ്ങും നീലമുകിലിന്റെ
കുടുമയിൽ തൊട്ടേ കുടുമയിൽ തൊട്ടേ
തൊട്ടുരുമ്മീ തോളുരുമ്മീ (2)
പകലിൻ നടവഴിയിൽ
പതിനോരാടല് ആഹാ പതിനോരാടല്
(ഉല്ലല....)
ആകാശക്കടലിലു തോണിയിറക്കി
ഇക്കരെ താഴത്ത് തോണിക്ക് അണിയം
അണിയക്കാരന്റെ കണ്ണി മുറിഞ്ഞാലോ
തോണി പിന്നെ തോണിയിലിൽ മിന്നും
തോണിക്കെടുപ്പോളം നിറവും കൊണ്ട്
മാനം തോരണം ചാര്ത്തട്ടെ
(ഉല്ലല...)