Title (Indic)വറ്റാത്ത സ്നേഹത്തിൻ WorkTheekkali Year1981 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer G Devarajan Writer MD Rajendran LyricsMalayalamവറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ എത്ര കാലം കഴിഞ്ഞാലും ഏതു ദിക്കിൽ വളർന്നാലും രക്തം രക്തത്തെ തിരിച്ചറിയും മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി മുറിവുകൾ താനേ ഉണക്കും (വറ്റാത്ത..) അമ്മ തൻ കാലടി പതിയുമിടമെല്ലാം ശ്രീകോവിലുകളായ് പരിണമിക്കും അമ്മ തൻ പുഞ്ചിരി പൊഴിയുന്നിടമെല്ലാം അരുണോദയപ്രഭ വീശും (വറ്റാത്ത..) Englishvaṭrātta snehattin uṟaviḍamallo pĕṭramma vāḍātta tyāgattin pūvanamallo pĕṭramma ĕtra kālaṁ kaḻiññāluṁ edu dikkil vaḽarnnāluṁ raktaṁ raktattĕ tiriccaṟiyuṁ mulappālilūṟunna mṛtasañjīvani muṟivugaḽ tāne uṇakkuṁ (vaṭrātta..) amma tan kālaḍi padiyumiḍamĕllāṁ śrīgovilugaḽāy pariṇamikkuṁ amma tan puñjiri pŏḻiyunniḍamĕllāṁ aruṇodayaprabha vīśuṁ (vaṭrātta..)