മനസ്സിന്റെ മന്ദാരച്ചില്ലയിലിരുന്നൊരു
മഴപ്പുള്ളു മധുരമായ് പാടി
പാടി... പാടി... പാടി
ഇനിയൊരു ജന്മത്തിന് പവിഴത്തുരുത്തിലേ-
ക്കിണക്കിളി നിന്നെ ഞാന്‍ വിളിപ്പൂ
നിന്റെ സാമീപ്യമെത്ര സൌഗന്ധികം
നിന്റെ സാന്ത്വനമെത്ര സായൂജ്യകം
(മനസ്സിന്റെ .....)
മുള പൊട്ടും കനവിന്റെ മുലക്കണ്ണ് നുണയുന്ന
പുളകത്തിലെന് മനം ചിറകടിച്ചു
മുള പൊട്ടും കനവിന്റെ മുലക്കണ്ണ് നുണയുന്ന
പുളകത്തിലെന് മനം ചിറകടിച്ചു
സന്ധ്യയ്ക്കെനിക്ക് വേണ്ടി നിലവിളക്ക് കൊളുത്തുന്ന
പെണ്കിടാവിന് ചിത്രമെന്നില്‍ പ്രതിബിംബിച്ചു
ഒരു വസന്തം കൂടി വിടര്‍ന്നു മുന്നില്‍
ഒരു സാഗരം കൂടി ഉണര്‍ന്നു
(മനസ്സിന്റെ)
ചിരകാലമായ് ഞാന്‍ സൊരുക്കൂട്ടി വച്ചൊരെന്‍
ഹിരണ്മയ സ്വപ്നങ്ങള്‍ പെയ്തിറങ്ങി
ചിരകാലമായ് ഞാന്‍ സൊരുക്കൂട്ടി വച്ചൊരെന്‍
ഹിരണ്മയ സ്വപ്നങ്ങള്‍ പെയ്തിറങ്ങി
ഇവിടെ ഞാന്‍ കാതോര്‍ത്തു നില്ക്കുന്നു നിത്യവും
ഹൃദയത്തിലേക്ക് നിന്നെ സ്വീകരിക്കാന്‍
നിന് ലജ്ജയെത്ര തേജോമയം
നിന് മൌനമെത്ര ചേതോഹരം
(മനസ്സിന്റെ)