പൊന്നാര്യന്‍ പാടം പൂത്തു ചെമ്മാനം ചെലയുടുത്തു
എന്നുള്ളിലെ കിളിയുമുണര്ന്നെടി പെണ്ണെ
കണി വെള്ളരി കായ്ക്കും വയലില്‍ ഇനി ഇത്തിരി നേരം നിലക്ക്
ഹൃദയത്തില്‍ തിരകളിളക്കിയ പെണ്ണെ ഹോയ് (പൊന്നാര്യന്‍)
മയിലാഞ്ചിത്തോപ്പില്‍ നിന്റെ കുയിലൊച്ചകള് കേള്‍ക്കണ നേരം
ഇടനെഞ്ചില്‍ മോഹത്തിന് കളിയാട്ടം (മയിലാഞ്ചി )
കടമിഴിയില്‍ പരിഭവമോടെ നീയണയണ നേരം പൊന്നെ
കരളിന്റെ ഉള്ളില്‍ അമ്പലമേളം ഹോയ് (പൊന്നാര്യന്‍ )
ഒരുനാളീ പുഴയുടെ കരയില്‍ ഞാന്‍ തീര്‍ക്കണ പുത്തന്‍ വീട്ടില്‍
നീയല്ലേ പുന്നാര മണവാട്ടി (ഒരു നാളീ)
ഹൃദയത്തില്‍ താളമുയര്‍ത്തും കനവിന്റെ കതിരൊളി പോലെ
ഇനിയെന്തിനു പാറിപ്പോകാന്‍ പെണ്ണെ ഹോയ് (പൊന്നാര്യന്‍)