ഹയ്ഹയ്ഹയ് ടുർർ...
അക്കരെ നിന്നൊരു പെണ്ണ് വന്ന് ഇക്കരെ നല്ലൊരു വീടും വെച്ച്
അക്കരെ നിന്നൊരു പെണ്ണ് വന്ന് ഇക്കരെ നല്ലൊരു വീടും വെച്ച്
പകലണയണ നേരത്ത് പനിമതിയവൾ കടവത്ത്
കരിമിഴിയിലെ കനവുകളും കാത്തു നിന്ന്
മൊഞ്ചത്തിപ്പെണ്ണിനു വലയും വച്ച് ഞമ്മളാ കടവത്ത് കാത്തിരുന്ന്
അക്കരെ നിന്നൊരു പെണ്ണ് വന്ന് ഇക്കരെ നല്ലൊരു വീടും വെച്ച്
മോഹത്തിൻ പട്ടുറുമാല് കൊണ്ട് ഞമ്മളാ മുത്തിനെ മൂടിയിട്ട്
കിളി മൊഴിയണ ചേലിക്ക് കളി പറയണ നേരത്ത്
ഖൽബിന്റെ ഉള്ളില്‍ കല്ലെറിഞ്ഞ് ആരോടും മിണ്ടാതെ അവൾ പറന്ന്
(അക്കരെ നിന്നൊരു......)
ഹെയ് ഹെയ് നില്ല് കാളേ അവിടെ, ഹയ്യോ എന്റുമ്മോ ഹയ്യോ
ഒരു നാളാ കടവത്ത് വന്നിറങ്ങി സുൽത്താന്റെ ചേലുള്ളൊരു ചങ്ങാതി
മധു മൊഴിയണ ചുണ്ടത്ത് കഥയെഴുതിയ മാരന്റെ
മണിമാറിൽ വമ്പത്തിപ്പെണ്ണൊതുങ്ങി അതു കണ്ട് ഞമ്മളും കണ്ണ് പൊത്തി
(അക്കരെ നിന്നൊരു.....)
ഹെയ് ഞമ്മളാ കടവത് കാത്തിരുന്ന്....