ആ...ആ...
വേരുകള്‍ ദാഹനീര് തേടിയ മണ്ണിനെ വേര്‍പിരിയും പൂങ്കൊടിയെ...
വേനല്പ്പൂക്കളായ് നിന് വിരഹത്തിന്റെ വേദന ഇതള്‍ നീട്ടുന്നു...

ഒരു തിരി പുകയുന്നു...സ്നേഹം
നിറകതിര്‍ ചൊരിയും നീലാകാശമേ...
(ഒരു തിരി.....)
നീയും കണ്ചിമ്മുന്നു...എന്തേ നീയും കണ്ചിമ്മുന്നു....
നിന്റെയപാരതയളന്നു നോക്കാന്‍ എന്റെ ചിറകിനു മോഹം...
വെറുതെ വെറുതെ മോഹം...
വേരുകള്‍ ദാഹനീര് തേടിയ മണ്ണിനെ വേര്‍പിരിയും പൂങ്കൊടിയെ...
ആ...ആ...
ഒരു തണല്‍ തിരയുന്നു...പാദം
തളരും പഥികര്‍ താരാപഥമേ
(ഒരു തണല്‍.....)
ദൂരെ നിഴലുകളുണ്ടോ....ദൂരെ പൂമരനിഴലുകളുണ്ടോ...
നിന്റെ സരോവരപുഷ്പഗൃഹങ്ങളില് ഒന്നിളവേല്‍ക്കാന്‍ മോഹം...

പൂങ്കൊടിയെ....