തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ
ചേക്കാറാന്‍ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ്
കടലലയില്‍ തിരനീട്ടും മലമുകളില്‍ കുളിരൂട്ടും
ആടിക്കാര്മുകിലിനെയാറ്റും തിരുതകൃതിക്കാറ്റ്
(തെക്കന്നം)
ആലിലത്താളത്തില്‍ ആറ്റുമുളം ചൂളത്തില്‍
ആദിത്യക്കനലൊളിയില്‍ ചെമ്പൊന്നിന്‍ പുറവടിവില്‍
ഏലഏലം - മാമായക്കോലമാക്കി
മേളാങ്കക്കളിവിരുതിന്‍ കടിഞ്ഞാണായ്
മണ്ണില്‍ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ്
കാറ്റ്... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)
പുഞ്ചതന്നോരത്ത് പൂവരശിന് താഴത്ത്
ആണാളും പെണ്ണാളും വേര്പ്പാറ്റും പകല്നടുവില്
മെയ് തളര്‍ന്നു - ഈ വേനല്ച്ചൂടറിഞ്ഞ്
ഗന്ധര്വ്വക്കുരലെരിയും മനമുരുകും
ഗ്രാമക്കുയിലിനെ വീശിയുണര്ത്തും നെല്ലോലക്കാറ്റ്
കാറ്റ്.... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)