കാവേ..തിങ്കള്‍ പൂവേ..പൊന്കിടാവേ...കുഞ്ഞിനിലാവേ..
ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍
പിച്ചപ്പിച്ച നടന്നാലും
രണ്ടാനാം കുന്നില്‍ ഈരടിക്കുന്നില്
പൊങ്ങിപ്പൊങ്ങി പറക്കാല്ലോ....
കാവേ......
കഞ്ചേലില് നിന്നു ചാഞ്ചാടു്
ചെഞ്ചമ്മേ കൊഞ്ചെടീ തേന്‍ ചൊല്ല്(കഞ്ചേലില് ....)
പഞ്ചാരത്തരി നാവൂറില്
അഞ്ചുന്നതെല്ലാം മഞ്ചാടി
എള്ളോളം സ്വപ്നത്തില്‍ ....
എള്ളോളം സ്വപ്നത്തില്‍ നീയൊരിക്കല്‍
ആളുകേറാ മാമലയായ് ...
ആനകേറാ മാമലയായ്
(കാവേ..തിങ്കള്‍ പൂവേ....)
മാനോടി നിന്നില്‍ മയിലാടി
പഞ്ചമരാഗത്തില്‍ കുയില്‍ പാടി(മാനോടി....)
കിന്നാരത്തള താളത്തില്‍
തൂവുന്നതെല്ലാം തൂമുത്തു്
തീരാത്ത സ്വപ്നത്തില്‍ .....
തീരാത്ത സ്വപ്നത്തില്‍ നിന്റെയുള്ളം
പൂ കൊഴിയാ പൂമരമായ്
കായോഴിയാ കാമരമായ് ....
(കാവേ..തിങ്കള്‍ പൂവേ....)