പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി
എന്നുള്ളില്‍ എന്നാല്‍ മാരിക്കാര്‍ വന്നു മൂടുന്നു
അമ്പേറ്റപോലെയെന് ഖല്‍ബിലെ കിളി കേഴുന്നു
ഏതോ സുബര്ക്കത്തില് സ്വര്ണ്ണത്താമരമഞ്ചത്തില്
ചിരിയുടെ ചീരണി ബെച്ച് നീ സുൽത്താനേകുമ്പോൾ
റൂഹിലെരിയിച്ച ചന്ദനത്തിരിഗന്ധത്തില്
ഹൂറി ഞാൻ മൗത്തായ മോഹത്തിൻ ജാറം മൂടുന്നു
അകതാരില്‍ സൂക്ഷിച്ചൊരാശതന് അത്തര്‍ തൂവിപ്പോയ്
കല്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്
മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണു ചിതറിപ്പോയ്
പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി