പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി
(പനിനീരു പെയ്യുന്നു......)
പടിഞ്ഞാറന്കുന്നിലെ പനിനീര്ക്കാടുകള് പൂത്തല്ലോ
പരിമളം പൂശുവാന്‍ പാതിരാക്കാറ്റുമണഞ്ഞല്ലോ
ആറ്റക്കിളി മോളിന്നാടിപ്പാടാന് വരുന്നില്ലേ
ആറ്റില്‍ കുളിച്ചൂടേ ഓടിച്ചാടിക്കളിച്ചൂടേ
കിന്നാരം ചൊല്ലാലോ കണ്ണില്‍ നോക്കിയിരിക്കാലോ
അന്യോന്യം കണ്ടു കണ്ടെല്ലാമെല്ലാം മറക്കാലോ
ആടിക്കാറൊന്നു വന്നെത്തീടുമെന്നറിയില്ല
നേരത്തിന്നല്പവും നമ്മളോടു കനിവില്ല
പെരുന്നാളു പോയിട്ടു മൈലാഞ്ചി ഇട്ടോളാകല്ലേ
കോടതി കീഞ്ഞിട്ട് കാനൂൽ കൊണ്ട് ഫലമില്ലേ
പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി....