നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി
നീലാകാശം വെണ്മുകില് വീശി
വസന്തമേ പോരൂ പോരൂ നീ...
കണ്ണില്‍ ചുണ്ടില്‍ പൂമദമിളകും
കന്നിപ്പെണ്ണിന് കവിളിണ തഴുകാന്‍
സുഗന്ധമേ പോരൂ കൂടെ നീ....
നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി
നീലാകാശം വെണ്മുകില് വീശി
വസന്തമേ പോരൂ പോരൂ നീ...
ചെല്ലക്കാറ്റിന് കൈകളിലലയും
മുല്ലപ്പല്ലക്കൊഴുകി വരുമ്പോള്‍
സുഗന്ധമേ പോരൂ കൂടെ നീ....
ലാവണ്യം നിന് മാറില്‍ കലാശമാടുമ്പോള്‍
താരുണ്യം നിന് മെയ്യില്‍ ധനാശി പാടുമ്പോള്‍
ഓ....ലാവണ്യം നിന് മാറില്‍ കലാശമാടുമ്പോള്‍
ആഹാ...താരുണ്യം നിന് മെയ്യില്‍ ധനാശി പാടുമ്പോള്‍
രുരുരുരൂരൂ..... രുരുരുരൂരൂ......
മലര്‍മിഴിയില്‍ ചൊടിയിതളില്‍ മധുരവുമായ്
അരികില്‍ വരൂ സുമവദനേ...
(നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി )
നിന് മുന്നില്‍ ചാഞ്ചാടും വിനോദമാകും ഞാന്‍
രോമാഞ്ചം പൂ ചൂടും വികാരമാകും ഞാന്‍
ഓഹോ...നിന് മുന്നില്‍ ചാഞ്ചാടും വിനോദമാകും ഞാന്‍
രോമാഞ്ചം പൂ ചൂടും വികാരമാകും ഞാന്‍....
രുരുരുരുരൂ..... രുരുരുരുരൂ......
കുളിരലകള്‍ പുളകമിടും തളിരിലകള്‍
ഇതള്‍ വിരിയും മനസ്സുകളില്‍...
(നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി)