നിറദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ..
ദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ നാലമ്പത്തിന്റെ നടയില്‍....
മന്മഥപൂജയ്ക്ക് നൈവേദ്യമായ് വന്ന സൌന്ദര്യഗംഗാപ്രവാഹമേ
പകരൂ ദേവി പകരൂ നിന്റെ പ്രണയപുണ്യതീര്ത്ഥം....
നിറദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ നാലമ്പത്തിന്റെ നടയില്‍....
മന്മഥപൂജയ്ക്കു നൈവേദ്യമായ് വന്ന സൌന്ദര്യഗംഗാപ്രവാഹമേ
മംഗല്യമേളങ്ങള്ക്കായിരം പൂവുകള്‍
തേന്‍കുടം ചൂടുമീ കുന്നിന്മേടുകളീല്....
മംഗല്യമേളങ്ങള്ക്കായിരം പൂവുകള്‍
തേന്‍കുടം ചൂടുമീ കുന്നിന്മേടുകളീല്
കാറ്റിന്റെ ചുണ്ടില്‍ നിന്നൂറുന്ന സംഗീതം...
കാതരെ നിന് മുന്നില്‍ ഗീതാഞ്ജലിയല്ലെ..
നിറദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ നാലമ്പത്തിന്റെ നടയില്‍...
മന്മഥപൂജയ്ക്ക് നൈവേദ്യമായ് വന്ന സൌന്ദര്യഗംഗാപ്രവാഹമേ....
സുന്ദരി നിന് ചാരുസീമന്തരേഖയില്
സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാനൊരുനാള്‍....
സുന്ദരി നിന് ചാരുസീമന്തരേഖയില്
സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാന്‍ ഒരുനാള്‍
ജന്മജന്മം നമ്മള് ദമ്പതിമാരല്ലെ
കണ്മണി നീയെന്റെ കാവ്യാംഗനയല്ലെ...
നിറദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ
ദീപനാളങ്ങള്‍ നര്‍ത്തനം ചെയ്യുമീ നാലമ്പത്തിന്റെ നടയില്‍
മന്മഥപൂജയ്ക്കു നൈവേദ്യമായ് വന്ന സൌന്ദര്യഗംഗാപ്രവാഹമേ
പകരൂ ദേവി പകരൂ നിന്റെ പ്രണയപുണ്യതീര്ത്ഥം....