പൂവിരിഞ്ഞല്ലൊ അതു തേന്‍ ചൊരിഞ്ഞല്ലൊ
മണം പരന്നല്ലൊ മദം നുകര്‍ന്നാടാനായ് കാമുകന്
പറന്നണഞ്ഞപ്പോള്‍
ആ മലര് നീയായ് മാറുന്നു നര്‍ത്തകിയാകുന്നു
ഏപ്രില്‍ ലില്ലി....
പ്രണയക്കുളിരെന്‍ മാറില്‍ ചാര്‍ത്തും ഏപ്രില്‍ ലില്ലി നീ
നിലാവിലോ കിനാവിലോ നീയെൻ മുന്നിൽ വന്നു?
സുഗന്ധമായ് നിരന്തരം നീയെന്നുള്ളില്‍ വാണൂ
(നിലാവിലോ )
നിന്റെ തലയിണപ്പട്ടില്‍ എന്നുമെന്‍ തല ചായ്ക്കാന്‍
കൊതിക്കുന്നു മദിക്കുമെന്‍ ആവേശം അടങ്ങുമൊ?
(പൂവിരിഞ്ഞല്ലൊ )
ഉലഞ്ഞുവോ ഉതിര്ന്നുവോ നിന് പൊന്നരഞ്ഞാണം
പിണങ്ങുമോ പിടക്കുമോ നിന് പാദപൊന്താളം
(ഉലഞ്ഞുവോ )
നിന്റെ പൂവിരിപ്പട്ടില്‍ ഒരു പൊന്നൂലായ് മാറാന്‍
കൊതിക്കുന്നു ജ്വലിക്കുമെന് മോഹാഗ്നി അടങ്ങുമോ?
(പൂവിരിഞ്ഞല്ലൊ)