ആറാട്ടുകടവിൽ അന്നുരാവിൽ ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...
(ആറാട്ടുകടവിൽ......)
തീവെട്ടിക്കണ്ണുകൾ അകലെ മിന്നി...നിൻ കാമക്കണ്ണുകൾ അരികിൽ മിന്നി...
വേലക്കുളങ്ങരെ നിഴൽ മയങ്ങി...വേദാന്തമൊക്കെയും ഇരുളിൽ മുങ്ങി...
പൂക്കാതെ പൂക്കും പുളകമേനി പുതിയ ഭംഗികൾ ചൂടി നിന്നു....
ഒന്നു ചേർന്നു നമ്മൾ നമ്മെ മറന്നു നിന്നു...മറന്നു നിന്നു....
ആറാട്ടുകടവിൽ അന്നുരാവിൽ ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...
ഓ...എത്ര മധുരം നിന്നോർമ്മകൾ ആരോമലേ എന്നാരോമലേ....
കണ്ണാടിക്കവിളിൽ കളഭമായി....വിരിയാത്ത മുകുളം വിടർന്നു പാടി...
മൌനങ്ങളാൽ നമ്മൾ കവിതചൊല്ലി മാനത്ത് താരങ്ങൾ നിരന്നു തുള്ളി
പൂങ്കാറ്റിലലിയും പൂമണത്തിൽ നിന്റെ നെടുവീർപ്പിതളുകളും
മലർച്ചുണ്ടിൽ ബാക്കിനിന്ന ചുംബനവും അലിഞ്ഞൊഴുകി....
ആറാട്ടുകടവിൽ അന്നുരാവിൽ ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...
ഓ...ആട്ടപ്പാട്ടിൻ പൊന്നോളങ്ങൾ രാഗംതൂകി താളജാലം തൂകി...
കചദേവയാനിതൻ കഥ നടന്നു...കളിയരങ്ങത്താട്ടവിളക്കണഞ്ഞു...
അകാശത്തമിട്ടുകൾ ഉയർന്നുപൊട്ടി....അകതാരിൽ അമിട്ടുകൾ ചേർന്നുപൊട്ടി....
നീരാട്ടുകടവിൽ നീലക്കുളത്തിൽ നിന്റെ മാറിലെ കുളിരുചൂടി
രണ്ട് പൊന്നും താമരപ്പൂമൊട്ടുകളും വിടർന്നു വന്നു....
(ആറാട്ടുകടവിൽ...)