വറുത്ത പച്ചരി ഇടിച്ചുതെള്ളുന്ന മിടുക്കിപ്പാത്തുമ്മ....
വറുത്ത പച്ചരി ഇടിച്ചുതെള്ളുന്ന മിടുക്കിപ്പാത്തുമ്മ....നിന്റെ
ചിരട്ടപ്പുട്ടിന്റെ സാദുനോക്കണ ദിവസമെന്നാണ് ? പൊന്നേ
ദിവസമെന്നാണ് ?
(വറുത്ത പച്ചരി ഇടിച്ചുതെള്ളുന്ന......)
കരുത്തന് മാപ്പിള അടുത്തുവന്നെത്തി കാനേത്തുംനാളില് നിന്റെ
കസവുതട്ടം തട്ടിമാറ്റണ നിമിഷമേതാണ് ? നിമിഷമേതാണ് ?
വറുത്ത പച്ചരി ഇടിച്ചുതെള്ളുന്ന മിടുക്കിപ്പാത്തുമ്മ....നിന്റെ
ചിരട്ടപ്പുട്ടിന്റെ സാദുനോക്കണ ദിവസമെന്നാണ് ? പൊന്നേ
ദിവസമെന്നാണ് ?
ഈര്‍ക്കിലി തൈമുല്ല പൂത്തതുപോലൊരു പീക്കിരിപ്പെണ്ണാണ്.... താളം
കൊക്കിനാല്‍ മാരനെ കൊത്തിപ്പെറുക്കുന്ന തത്തമ്മപ്പെണ്ണാണ്.... താളം
തത്തമ്മപ്പെണ്ണാണ്.....
(ഈര്‍ക്കിലി തൈമുല്ല.....)
പച്ചക്കരിമ്പാണ്...... താളം
കൊച്ചരിപ്രാവാണ്.....താളം
പിച്ചകപ്പൂങ്കൊടി പൂത്തുചിരിക്കണ പച്ചിലക്കാടാണ്....താളം
പച്ചിലക്കാടാണ്....
(പച്ചക്കരിമ്പാണ്.........)
ഈര്‍ക്കിലി തൈമുല്ല പൂത്തതുപോലൊരു പീക്കിരിപ്പെണ്ണാണ്.... താളം
കൊക്കിനാല്‍ മാരനെ കൊത്തിപ്പെറുക്കുന്ന തത്തമ്മപ്പെണ്ണാണ്.... താളം
തത്തമ്മപ്പെണ്ണാണ്.....
തെക്ക് നിന്ന് വടക്കോട്ടേക്കൊരു തുര്ക്കിക്കപ്പലു വരണുണ്ട്...
തുര്ക്കിക്കപ്പലു വരണുണ്ട്...
ആടിയോടി വരുന്ന കപ്പലില്‍ എന്തെല്ലാം ചരക്കുണ്ട് ?
എന്തെല്ലാം ചരക്കുണ്ട് ?
പട്ട് മുത്ത് പൊന്ന് മിന്ന് വീരാളിപ്പട്ട്
ആ പൊന്നും മിന്നും പവനും പണവും മണവാട്ടിക്കാണ്
പൂത്തൈലം തേച്ചില്ല പുല്ലാക്കും താലിയും കെട്ടിയില്ല
പൂത്തൈലം തേച്ചില്ല..ആഹാ... പുല്ലാക്കും താലിയും കെട്ടിയില്ല
പുറത്തെത്തീ മണിമാരന്‍ പുഞ്ചിരി കത്തിച്ചു പുതുമാരന്
ആഹാ...
പുറത്തെത്തീ മണിമാരന്‍ പുഞ്ചിരി കത്തിച്ചു പുതുമാരന്...