തൃത്താലപ്പൂക്കടവില് കൊട്ടാരക്കല്പ്പടവില്
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....
(തൃത്താലപ്പൂക്കടവില്......)
വിണ്ണിലെ പൊന്‍കിണ്ണത്തില്‍ ചന്ദനാദി തൈലവുമായി
വെണ്ണിലാവാം സഖി മാത്രമടുത്തുവന്നൂ....
(വിണ്ണിലെ പൊന്‍കിണ്ണത്തില്‍.....)
ചിരിച്ചൂ മുഖംമറച്ചൂ അവള്
മുകിലിന്റെ മൂടുപടം ധരിച്ചൂ....
തൃത്താലപ്പൂക്കടവില് കൊട്ടാരക്കല്പ്പടവില്
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....
പാരിജാതപ്പൂമാല ചൂടിവന്ന സുന്ദരീ
പാതിരാവും വാനിടവും മോതിരം മാറി
(പാരിജാതപ്പൂമാല.........)
പുണര്‍ന്നൂ തമ്മില്‍ പുണര്‍ന്നൂ... നമ്മില്‍
ചിരകാലമോഹങ്ങളുണര്ന്നൂ....
തൃത്താലപ്പൂക്കടവില് കൊട്ടാരക്കല്പ്പടവില്
പൂമുഖം താഴ്ത്തി പെണ്ണേ നീയിരുന്നപ്പോള്‍
ഓമനേ പിന്നില്‍ ഞാന്‍ ഒളിച്ചു നിന്നൂ...നിന്റെ
ലോലക്കം മിഴിപൊത്തി പതുങ്ങിനിന്നൂ.....
(തൃത്താലപ്പൂക്കടവില്.....)