അറബിക്കടലും അഷ്ടമുടിക്കായലും.....
അറബിക്കടലും അഷ്ടമുടിക്കായലും
കെട്ടിപ്പുണരുന്നു അഴിമുഖം കോരിത്തരിയ്ക്കുന്നു..
നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു....
(അറബിക്കടലും.....)
കാറ്റിന്റെ വേണുവുണര്ന്നു കടലിന്റെ കരളു തുടിച്ചു
പുതിയൊരു സംഗമവേള....
ഞാനും നീയും പോലെ നമ്മുടെ മനസ്സുകള്‍ പോലെ
കെട്ടിപ്പുണരുന്നു അഴിമുഖം കോരിത്തരിയ്ക്കുന്നു..
നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു....
(അറബിക്കടലും.....)
മഞ്ഞിന്റെ മുഖപടമിളകി നിലാവിന്റെ പൂന്തുകില്‍ മാറി
ഇന്നൊരു മധുവിധുവേള...