താഴംപൂവിന്റെ താലികെട്ടു് (2)
മിന്നാംപെണ്ണിന്റെ ചോറൂട്ടു്
പിന്നെ ഭൂമിദേവിയ്ക്കു് നീരാട്ടു്
ഗന്ധമാദനത്തില്‍ (2)
(താഴംപൂവിന്റെ)
തുള്ളിക്കളിക്കുന്ന പെണ്ണേ നിന്റെ വെള്ളപ്പളുങ്കിന്റെ കരളില്‍ (2)
സല്‍ക്കാരം തേടി സിന്ദൂരം തേടി എന്‍ മോഹത്തോപ്പിലെ ഉന്മാദം (2)
രാക്കിളിപാടി മയില്വൃന്ദമാടി ഉല്ലാസപ്പൂമനം ചാഞ്ചാടി
ഉല്ലാസപ്പൂമനം ചാഞ്ചാടി
(താഴംപൂവിന്റെ)
ഗംഭീരം ശൃംഗാരം നിന് താമരക്കണ്ണില്‍ ചീസൊരുക്കി
മയ്യില്‍ ചീസൊരുക്കി (3)
ഹസീനോം കാ ദേവതേ ഓ ദീവാനേ
മദം പൊട്ടി നില്‍ക്കാതെ പെണ്ണെ കിളിക്കൊഞ്ചല്‍ കൊള്ളാതെ
വിധുമുഖി വിരളാതെ എന്റെ പ്രീയ സഖി പതറാതെ
നറുംചിരി ചൊരിയൂ നീ
അ ഹാ (4) ഹാ
വിധുമുഖി വിരളാതെ എന്റെ പ്രീയ സഖി പതറാതെ
ഗംഭീരം ശൃംഗാരം നിന് താമരക്കണ്ണില്‍ ചീസൊരുക്കി
മയ്യില്‍ ചീസൊരുക്കി (3)
ഉള്ളം കവരുന്ന കള്ളി നിന്റെ വല്ലിപ്പടര്‍പ്പിന്റെ നടുവില്‍ (2)
തന്നാനം പാടി കിന്നാരം മൂളി എന്‍ ദാഹം മീട്ടിയ സല്ലാപം (2)
കാല്‍ത്തള ചൂടി കളിമുദ്ര ആടി എന്നാശ നീട്ടിയ സന്തോഷം
എന്നാശ നീട്ടിയ സന്തോഷം
(താഴംപൂവിന്റെ)
ചിരി കൊണ്ടു കൊല്ലാതെ നിന്റെ തിരുമുത്തു പൊഴിക്കാതെ
കുളിര്മഞ്ഞു പെയ്യാതെ എന്റെ മനസ്സിനെ വലയ്ക്കാതെ
മനുഷ്യനെ വലയ്ക്കാതെ
അ ഹാ (4) ഹാ
കുളിര്മഞ്ഞു പെയ്യാതെ എന്റെ മനസ്സിനെ വലയ്ക്കാതെ (2)
(താഴംപൂവിന്റെ)