�ചെന്തീക്കനല്‍ ചിന്നും നക്ഷത്രം സൂര്യന്
ചെന്താമരയുടെ പ്രിയമിത്രം
ചെമ്മാനം തുടുക്കുന്ന സന്ധ്യകളില്‍
കടല്ത്തിരകളിലലിയുന്ന കളിത്തോഴന്‍
(ചെന്തീക്കനല്‍ ചിന്തും..)
നടക്കുമ്പോള്‍ കൂടെവരും സ്വര്‍ണ്ണരശ്മികള്‍
ചിതറിയമഴവില്ലിന് പൊന്‍ കണങ്ങള്‍
പുലരിയില്‍ പൂവിലെ പുതുമഞ്ഞിനെ
പുഷ്യരാഗക്കല്ലാക്കും പ്രിയമാന്ത്രികന്
ഒരുഭീതിയുണര്ത്തും താരങ്ങളോ
ഒരുചെറുലഹരിതന് പതംഗങ്ങളോ?
(ചെന്തീക്കനല്‍..)
സൌരയൂഥത്തിന്റെ സാരഥിയായ്
ചന്ദ്രനു ചന്ദന പൊന്‍വിളക്കായ്
ആ ജ്വാലതന്‍ പാപരശ്മികളെന്നും
എന്നുള്ളില്‍ അഗ്നിയായ് എരിയുകയായ്
പ്രപഞ്ചത്തിന് രത്നകിരീടമല്ലോ സൂര്യന്
പ്രകൃതിക്കു പുളകത്തിന്‍ ഹര്ഷമല്ലോ
(ചെന്തീക്കനല്‍...)