♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
സ്വര്‍ണ്ണമേഘത്തുകിലിന്‍ ഞൊറിയഴിഞ്ഞു
സ്വപ്നസന്ധ്യ ലജ്ജയോടെ മുഖം കുനിച്ചു
ആവദനം പാടലാഭ ചൊരിഞ്ഞു
അതെന് കണ്മണിതന് പൂഞ്ചൊടിയില്‍ ഉറഞ്ഞു
ആ..........................................
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
പുഷ്പരസക്കുമ്പിളുകള് നിറച്ചു വരും
സ്വപ്നലോലമീ സ്വര്ഗ്ഗസായാഹ്നത്തില്
നിന് മദയ്യൗവ്വനത്തിന് ഗംഗാസരസ്സുകളില്
ഒരു ജലക്രീഢയ്ക്കായി ഒരുങ്ങി വന്നൂ
ആ........................................
ഈസ്മിതം നിന്റെ സുസ്മിതം
എന്നെ ഞാനല്ലാതാക്കിയ പുഷ്പശരം
ആ.........................................
സ്വര്‍ണ്ണമേഘത്തുകിലിന്‍..................
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
നീലമുടിച്ചുരുളുകള് മിനുക്കി വരും
വര്‍ണ്ണഭംഗി തുളുമ്പുമീ സാഗരത്തില്‍
നിന് മുഗ്ധതാരുണ്യം എന്നിലുണര്ത്തും
വികാരങ്ങള്‍ പോലെത്ര വെണ്‍നുരകള്‍
ആ.......................................................
ഈ സ്മിതം നിന്റെ സുസ്മിതം
എന്നെ ഞാനല്ലാതാക്കിയ പുഷ്പശരം
ആ.........................................
സ്വര്‍ണ്ണമേഘത്തുകിലിന്‍..................
കണ്മണിതന് പൂഞ്ചൊടിയില്‍ ഉറഞ്ഞു
ആ..........................................
കണ്മണിതന് പൂഞ്ചൊടിയില്‍ ഉറഞ്ഞു
ആ..........................................