പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍
ആ....ആ......
ആരീരരാരിരാരോ...ആരീരരാരിരാരോ...
മ്.....മ്..........
ഹിമശിഖരങ്ങളെഉമ്മവെച്ചെത്തുമീ
മാരുതന്‍ മധുരമായ് പാടീ
കരളിലെ മോഹം മൃദുലമാം രാഗം
ഉണരും തിരയും എന്നും സ്വപ്നം കാണും തീരം
പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍
മിഴികളില്‍ അഞ്ജനം ചാര്‍ത്തി പ്രഭാതമാം പ്രിയതോഴി നവവധുവായി
അരികില്‍ വരുമ്പോള്‍ തെന്നലിന് മോഹം
അമൃതം ചൊരിയും പകല്‍ പെണ്ണിന് അധരങ്ങളില്‍
പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍