ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
അമ്പലനടയില്‍ ദ്വാദശിനാളില്‍
തങ്കവിളക്കുകളുണരുമ്പോള്‍
നീ താലമേന്തി പൂമാല ചൂടി
താലമേന്തി മാല ചൂടി
തൊഴുതു മടങ്ങുമ്പോള്‍
നമ്മളാദ്യമായ് കണ്ടത് ?
ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
ഇല്ല എനിക്കോര്‍മ്മയില്ല.
ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
കഥകളിപ്പാട്ടുകള്‍ കേട്ടുനില്ക്കും നിന്
കവിളില്‍ കുളിര്ക്കാറ്റുമ്മ വെയ്ക്കുമ്പോള്‍
കണ്ണുകളാല്‍ നീ കവിതകളെഴുതി
എന്നിലെ എന്നെയുണര്ത്തി
എന്നിട്ട്?
എന്റെ മനസ്സിന് ഇതളുകളില്‍ പുതു
പനിനീര് പരിമളമായ്...
ഓര്‍മ്മയുണ്ടോ.....ഉണ്ട് നല്ല ഓര്‍മ്മയുണ്ട്
ഓര്‍മ്മയുണ്ടോ.....അന്നു കോളേജില്‍ വച്ച്
മോഹമുണര്‍ത്തും നിലാവില്
രാഗലോലയായ് നീ വരുമോ ഡാര്‍ലിംഗ്
ഐ ഹാവ് എ സ്റ്റോറി റ്റു ടെല്‍ യൂ
ദ് സ്റ്റോറി ദാറ്റ് നെവര്‍ ബീന്‍ ടോള്‍ഡ്
ലലല...ലലല....ലലല...ലാലല...
ഹ ഹ ഹ ഹ ഹ ഹ ഹ
ലലല...ലലല....ലലല...ലാലല...
നിഴലുകള്‍ കൈകൊട്ടി കളിക്കും കിനാവില്
നിരുപമേ നീയൊരു ദേവത പോലെ
അണയുമ്പോള്‍ നിന് ചൊടികളെ ഞാന്‍
തിരുമധുരം നല്കിയുറക്കും
പിന്നെ?
നിന്റെ മനോഹര യൌവ്വനലഹരിയില്...
ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
അമ്പലനടയില്‍ ദ്വാദശിനാളില്‍
തങ്കവിളക്കുകളുണരുമ്പോള്‍
നീ താലമേന്തി പൂമാല ചൂടി
താലമേന്തി മാല ചൂടി
തൊഴുതു മടങ്ങുമ്പോള്‍
ഓര്‍മ്മയുണ്ടോ...ഓര്‍മ്മയുണ്ടോ...