ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍
ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍
ആ വീണമീട്ടിയ ഗന്ധര്വ്വനാരോ
ആ മാറില്‍ തുളുമ്പിയ രതിറാണിയാരോ
ആരോ....ഞാനായിരുന്നെങ്കില്‍ അതു
ഞാനായിരുന്നെങ്കില്‍.....
ഞാനായിരുന്നെങ്കില്‍ അതു
ഞാനായിരുന്നെങ്കില്‍......
ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍
ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍....
ശൃംഗാരപദങ്ങള്‍ മദനവികാരത്തിന്‍
പൂങ്കാറ്റിലാടുമാ ചുണ്ടില്‍....
(ശൃംഗാരപദങ്ങള്‍......)
ഉമ്മ വെച്ചുലഞ്ഞേനേ ഉള്ളില്‍ ചെന്നലഞ്ഞേനേ
ഉമ്മ വെച്ചുലഞ്ഞേനേ ഞാന്‍ ഉള്ളില്‍ ചെന്നലഞ്ഞേനേ
തേടി... തേടി... ഞാനാടും... ആടി... പാടി... ഞാന്‍ പാടും
തേടിത്തേടി ഞാനാടും ആടി പാടി ഞാന്‍ പാടും....
സംഗീതദലങ്ങള് രജനിതന്‍ കഴലില്‍
അഞ്ജലി ആയിടും നേരം
(സംഗീതദലങ്ങള്......)
നിന് നെഞ്ചില്‍ വിടര്‍ന്നേനേ നിന് സ്വര്‍ഗ്ഗമായേനേ
നിന് നെഞ്ചില്‍ വിടര്‍ന്നേനേ ഞാന്‍ നിന് സ്വര്‍ഗ്ഗമായേനേ
പാടി...പാടി...ഞാന്‍ തേടും...തേടി... തേടി... ഞാന്‍ ചൂടും
പാടിപ്പാടി ഞാന്‍ തേടും തേടി തേടി ഞാന്‍ ചൂടും...
ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍
ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍
ആ വീണമീട്ടിയ ഗന്ധര്വ്വനാരോ
ആ മാറില്‍ തുളുമ്പിയ രതിറാണിയാരോ
ആരോ....ഞാനായിരുന്നെങ്കില്‍ അതു
ഞാനായിരുന്നെങ്കില്‍
ഞാനായിരുന്നെങ്കില്‍ അതു
ഞാനായിരുന്നെങ്കില്‍......
ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍
ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍....