ചിരിയോ ചിരി... ചിരിയോ ചിരി..
ചിലമ്പണിഞ്ഞ തെക്കന്കാറ്റിനു
ചിരിയൊതുക്കാന്‍ മേല..
കുപ്പിവളയണിഞ്ഞ വള്ളിപ്പെണ്ണിനും
ചിരിയൊതുക്കാന്‍ മേല...
തങ്കമേ നിന് പൂങ്കവിളില്‍ പൂമ്പൊടിയായ് നാണം ..
ആ പൂമ്പൊടിയില്‍ രാഗവര്‍ണ്ണ മേഘത്തൂവല്‍ നീന്തി..
ഒരുകൊച്ചുനുള്ളു തന്നാല്‍ ഒരു സന്ധ്യ പൂത്തുലയും..
എന്റെ വിരല്‍ത്തുമ്പിലപ്പോള്‍ ഒരുരാവിന് മദംതുടിക്കും ..
നീ ചിരിക്കും ഞാന്‍ ചിരിക്കും
പ്രപഞ്ചം നമ്മുടെ ലഹരിയാകും....
ഓമനേ നിന് നീൾമിഴിയില്‍ തിരഞൊറിഞ്ഞു സ്വപ്നം..
ആ ഞൊറിമലരില് കാമദാഹം തോണിയേറിപോയി..
ഒരു കൊച്ചു ചുംബനത്തില്‍ ഒരു കടലലയടിക്കും ..
എന്‍ അധരക്കരയിലപ്പോള് ഒരു വസന്തം ചിറകടിക്കും..
നീ ചിരിക്കും ഞാന്‍ ചിരിക്കും
പ്രപഞ്ചം നമ്മുടെ ലഹരിയാകും....