കന്യാദാനം....ആ....കത്തുന്ന പ്രേമത്തിന് ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....കന്യാദാനം കന്യാദാനം...
ആ...ആ....ആ...ആ..
ആരെല്ലാം ആരെല്ലാം കൂടെപ്പോകും?
ആയിരം ദുഃഖങ്ങള്‍ കൂടെപ്പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും?
ഏകാന്തസ്വപ്നങ്ങള്‍ കൊണ്ടുപോകും
ദുഃഖങ്ങൾക്കെത്ര വയസ്സായി?
സ്വപ്നങ്ങളോളം വയസ്സായി
വധുവാര്? വധുവാര്?
വിരഹത്തിന് കതിര്‍കാണാപ്പക്ഷി
കന്യാദാനം....കത്തുന്ന പ്രേമത്തിന് ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ.....
വേളി എവിടെവച്ചായിരിക്കും?
വിധിയുടെ വീട്ടില്‍വച്ചായിരിക്കും
തോഴിമാര് ആരൊക്കെ കൂട്ടുപോവും?
തോരാത്ത കണ്ണുനീര് കൂട്ടുപൊകും
കണ്ണീരിലെത്ര തുരുത്തു മുങ്ങീ?
പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ
വരനാര്? വരനാര്?
വഴിതെറ്റി വന്നൊരു വനവേടന്
കന്യാദാനം....ആ.....കത്തുന്ന പ്രേമത്തിന് ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....കന്യാദാനം...കന്യാദാനം...