പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍...
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍
ഇന്നു കല്ലുവിളക്കിന്റെ കണ്മുന്പില് നമ്മുടെ കല്ല്യാണം...
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍
എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു നാണം...
പൂന്തുറയിലരയന്റെ പൊന്നരയത്തി... പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
കായലിന് പൊക്കിളില്‍ കതിര്‍വിരലോടിച്ചു കളിവഞ്ചി തുഴയും നിലാവേ....
നിന്റെ കല്ല്യാണരാത്രിയും ഉല്ലാസയാത്രയും ഇന്നാണോ...
പിന്നെ നാളെ ഉറക്കച്ചടവുമായ് കാലത്ത് നാലാള് കാണുമ്പോള്‍ കളിയാക്കും....
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...