kaaveri... kaaveri.....
കാവേരീ..കാവേരീ...
കരിമ്പിന് കാട്ടിലൂടേ കടംകഥപ്പാട്ടിലൂടേ
കവിതപോലൊഴുകും കാവേരി കാവേരി
നിന് തീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു
നീലക്കല്ലൊതുക്കിന്നരികില്‍(നിന്)
ആയിരംനിഴലുകള് വേതാളനൃത്തങ്ങള്‍
ആടുമീയിരുള്മണ്ഡപത്തില്
ഏതോകാമുകനെ തേടിയലഞ്ഞുവന്ന-
തേതോരമാവാസിരാത്രി..രാത്രി..രാത്രി
പേടിസ്വപ്നങ്ങള്‍ കറുത്തപൂ വിടര്‍ത്തും രാത്രി
(കാവേരി..)
നിന്നോളങ്ങളെ ചുടുമണ്ണു കുടിച്ചൊരു നിത്യശ്മശാനത്തിനരികില്
തീക്കനല്ക്കണ്ണുള്ള ക്ഷേത്രയക്ഷികള് കാക്കുമീ വഴിയമ്പലത്തിനരികില്‍ എതോ ഗായകന്റെ
പാട്ടിലൊഴുകിവന്നതേതൊരരയന്നപ്പക്ഷി
ഏതൊ ദൂതിന്റെ താടകപ്പൂ വിലങ്ങും പക്ഷി (കാവേരി..)