താരുണ്യത്തിന് പുഷ്പകിരീടം
താഴികക്കുടം - തങ്കത്താഴികക്കുടം
ഞാനവളെക്കണ്ടു - കണ്മിന്നലെന്നില് കൊണ്ടു
ആ കന്നല്‍മിഴി എന്നില്‍ പൂത്ത കാമപ്പൂവുകള്‍ കണ്ടു
(താരുണ്യത്തിന്)
കാറ്റിലാടും ഡാഫോഡില്‍ - അവള്
പൂത്തുനില്ക്കും ഗോള്‍ടന്‍ ഹില്‍ (കാറ്റിലാടും)
ഒരുപൂവെങ്കിലും നുള്ളാന്‍- ഒരു കണമെങ്കിലും നുകരാന്‍
ഓടി വന്നല്ലോ - ഞാന്‍ ഓടി വന്നല്ലോ
കം സെപ്റ്റംബെര്‍ ഐ ലവ് റ്റു റിമെംബെര്‍
താരുണ്യത്തിന്....)
കൂട്ടു തെറ്റിയ നക്ഷത്രം - അവള്
കാറ്റിലൊഴുകും സംഗീതം (കൂട്ടു തെറ്റിയ)
ഒരു കതിരെങ്കിലും പുണരാന്‍
ഒരു സ്വരമെങ്കിലും നുകരാന്‍
തേടിവന്നല്ലോ ഞാന്‍ തേടിവന്നല്ലോ
കം സെപ്റ്റംബെര്‍ ഐ ലവ് റ്റു റിമെംബെര്‍
(താരുണ്യത്തിന്...)