രാത്രിതന്‍ സഖി ഞാന്‍ ഒരു രാജനര്ത്തകി ഞാന്‍
രാഗമറിയാതാരോ പാടിയ ഗാനപല്ലവി ഞാന്‍
ഒരു ഗാനപല്ലവി ഞാന്‍....
വിടരും മാദകഗന്ധം കവരാന്‍
വിരുന്നുകാരായ് പോരൂ
കാറ്റുപോലെ വരൂ കുളിര്-
കാറ്റലപോലെ വരൂ
നിമിഷങ്ങള്‍ ഈ നിമിഷങ്ങള്‍
തിരിച്ചു വരാത്ത യാത്രക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)
ഉണരും രാവിന് യവനിക നീക്കാം
മണിയറ തേടി പോരൂ
പാട്ടുപാടി വരൂ പല പാട്ടുകള്‍ പാടി വരൂ
ദീപങ്ങള്‍ ഈ ദീപങ്ങള്‍
ചിരിച്ചു മരിയ്ക്കും കാവല്ക്കാര്
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)
രാത്രിതന്‍ സഖി ഞാന്‍......