വില്വമംഗലത്തിനു ദര്‍ശനം നല്കിയ
വൃന്ദാവന മണിവര്‍ണ്ണാ
നിന്റെ കടാക്ഷങ്ങളെന്നില്‍ പതിയുവാന്‍
എന്തിത്ര താമസം കൃഷ്ണാ....
വില്വമംഗലത്തിനു ദര്‍ശനം നല്കിയ
വൃന്ദാവന മണിവര്‍ണ്ണാ....
ഗുരുദക്ഷിണയിലെ കണ്ണാനാമുണ്ണിയായ്
ഗുരുവായൂരില്‍ ഞാനാടി എത്രനാള്‍
ഗുരുവായൂരില്‍ ഞാനാടി....
ഭഗവദ്ദൂതിലെ വിശ്വരൂപത്തിനു
പട്ടും വളയും നേടി ഞാനെത്ര
പട്ടും വളയും നേടി
ഓര്‍മ്മയില്ലേ എന്റെ കഥകളിവേഷങ്ങള്‍
ഓര്‍മ്മയില്ലേ കൃഷ്ണാ....
വില്വമംഗലത്തിനു ദര്‍ശനം നല്കിയ
വൃന്ദാവന മണിവര്‍ണ്ണാ....
തിരുമുന്പില് നിന്നു ഞാന്‍ ഭക്തകുചേലനായ്
ഹരിനാമകീര്‍ത്തനം പാടി...എത്രനാള്‍
തിരുനാമകീര്‍ത്തനം പാടി...
തവതൃക്കൈകളില് ഏറ്റുവാങ്ങേണമീ
അവിലും പൊതിയും കൂടി... ഞാന്‍ നീട്ടും
അവിലും പൊതിയും കൂടി
ഓര്‍മ്മയില്ലേ എന്റെ കഥകളിവേഷങ്ങള്‍
ഓര്‍മ്മയില്ലേ കൃഷ്ണാ....
വില്വമംഗലത്തിനു ദര്‍ശനം നല്കിയ
വൃന്ദാവന മണിവര്‍ണ്ണാ
നിന്റെ കടാക്ഷങ്ങളെന്നില്‍ പതിയുവാന്‍
എന്തിത്ര താമസം കൃഷ്ണാ....