കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്
കമ്പിളിരോമത്തൊപ്പി വെച്ച മാനത്ത്
പടച്ചോന്റെ സ്വര്‍ണ്ണം കെട്ടിയ ചിരിപോലെ
പടിഞ്ഞാറു ഞമ്മളിന്ന് പൊറ കണ്ട്
പെരുന്നാളിനുദിക്കണ പൊറ കണ്ട്
എന്റിക്കാ എന്റിക്കാ ഞങ്ങളു കണ്ടില്ല
മുല്ലക്കാരന്‍ മൊല്ലാക്കയുടെ താടിമീശപോലെ
മഴക്കാറു പെറക്കണ മാനത്ത്
ജ്ജ് നോക്കെടി ജമീലാ..ജ്ജ് നോക്കെടി സൈനബാ...
അള്ളോ ഇപ്പക്കണ്ട് അള്ളോ ഇപ്പക്കണ്ട്
പതിനാലാം ബഹറിന്റെ പടിപ്പുര മിറ്റത്ത്
പൊറ കണ്ട് ഞമ്മള് പൊറ കണ്ട്
കസവിന്റെ തട്ടമിട്ട് കൈനിറയെ വളയിട്ട്
കൊരവപ്പൂ കൊളുത്തെടി സൈനബാ...
(കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്)
ചിട്ടിക്കാരന് പോക്കറു വെക്കണ മൂക്കുകണ്ണടപോലെ
നക്ഷത്രം മിനുങ്ങണ മാനത്ത്....
ജ്ജ് നോക്കെടി കദീജേ...ജ്ജ് നോക്കെട കാദറേ...
റബ്ബേ ഇപ്പക്കണ്ട് റബ്ബേ ഇപ്പക്കണ്ട്
പടച്ചോന്റെ ഉറുമാലു പറക്കണ മാനത്ത്
പൊറ കണ്ട് ഞമ്മള് പൊറ കണ്ട്
നിറമുള്ള വിരിപ്പിട്ട് വിരിപ്പിന്മേല് പൂവിട്ട്
നെയ്ച്ചോറ് വിളമ്പെടി ജമീലാ...
(കണ്ടം വെച്ചൊരു കോട്ടിട്ട മാനത്ത്)