കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ...(2)
മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്പ്പൂ വിടര്‍ത്തും പൊന്‍കുടക്കീഴേ....(2)
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)
കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)
മുളയ്ക്കും കുളുര് മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...(2)
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)